ഉപ്പും മുളക്കും എന്ന ടെലിവിഷൻ പരിപാടിക്ക് ശേഷം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ ചക്കപ്പഴം’. ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്തിരുന്ന ‘ചക്കപ്പഴം’ നിർത്തി എന്ന വാർത്തകൾ പരന്നിരുന്നു. ഇഷ്ട കഥാപാത്രങ്ങൾ ചെയ്തിരുന്ന അഭിനേതാക്കൾ പരമ്പരയിൽ നിന്ന് വിട്ട് പോയത് ആരാധകരിൽ നിരാശയും ഉണ്ടാക്കി. എന്നാൽ ഇപ്പോഴിതാ, പരമ്പരയുടെ രണ്ടാം സീസൺ വരികയാണ്.ചക്കപ്പഴത്തിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽ രാജ് ദേവാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത് . കുറച്ചു കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന് എന്ന വാർത്തകൾ ആണ് വരുന്നത് ,
.
ചക്കപ്പഴം എന്ന പ്രോഗ്രാമിൽ നിന്നും നിർത്തിപോയവർ ആണ് കൂടുതൽ അഭിനേതാക്കളും എന്നാൽ അവർ എല്ലാം തിരിച്ചു വരുന്നു എന്ന വാർത്തകൾ ആണ് വന്നത് അതിനു പിന്നാലെ ആണ് ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വന്നതും , ആർ ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ പരമ്പരയ്ക്ക് സ്‌ക്രിപ്പ്റ്റ് രചിച്ചത് ഷമീർ ഖാൻ ആണ്. അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയത് ‘ചക്കപ്പഴ’ ത്തിലൂടെയായിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,