മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുലയും യുവ കൃഷ്ണയും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയാണ് താരങ്ങൾ. ഇതിനിടെ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ പ്രിയപ്പെട്ടവന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മൃദുല.
താരങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് യുവയുടെ പിറന്നാൾ വന്നെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തൻ്റെ പ്രിയതമന് പിറന്നാൾ ആശംസകൾ മൃദുല അറിയിച്ചത്. ‘എക്കാലത്തെയും മികച്ച ഭർത്താവിന് പിറന്നാൾ ആശംസകൾ.. ലവ് യു ഏട്ടാ.. ‘ എന്ന് കുറിച്ചാണ് മൃദുല ഇന്ന് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ ആരാധകരും യുവക്ക് പിറന്നാൾ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.കൂടുതലാ അറിയാൻ വീഡിയോ കാണുക ,