Articles

5 ലക്ഷം രൂപയുടെ സൗജന്യ സേവനം ലഭിക്കും ഇത് ഉണ്ടെങ്കിൽ

ഇന്നത്തെ കാലത്ത് എടിഎം കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. പ്രധാനമന്ത്രി ജന്‍-ധന്‍ യോജനയും റുപേ കാര്‍ഡും പ്രചാരത്തിലായതോടെ എടിഎം സര്‍വ്വസാധാരണമായി. എടിഎമ്മുകള്‍ ഇപ്പോള്‍ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമല്ല, പണം സുരക്ഷിതമാക്കുകയും ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങണമെങ്കില്‍, അതിന് കാശ് കൈയ്യില്‍ കൊണ്ട് നടക്കേണ്ടതില്ല. ഒരു ചെറിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ വേഗത്തില്‍ നടത്താം. കൂടാതെ, എടിഎം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വേറെയും ചില ആനൂകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, പലര്‍ക്കും കാശ് കൈമാറ്റം ചെയ്യുന്നതിനപ്പുറം എടിഎമ്മില്‍ നിന്നും ലഭിക്കുന്ന സൗജന്യ സേവനങ്ങളെപ്പറ്റി അറിയില്ല.

 

 

എടിഎം കാർഡ് ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സൗജന്യ ഇൻഷുറൻസ് ആണ്. ബാങ്ക് ഒരു ഉപഭോക്താവിന് എടിഎം കാർഡ് നൽകിയാലുടൻ ഉപഭോക്താവിന് ആക്‌സിഡന്റൽ ഇൻഷുറൻസ് അല്ലെങ്കിൽ ലൈഫ് ഇൻഷുറൻസ് ലഭ്യമാകും. എന്നാൽ, ഇതേക്കുറിച്ച് വിവരമില്ലാത്തതിനാൽ ചുരുക്കം ചിലർക്ക് മാത്രമേ ഈ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകുന്നുള്ളൂ. ജനങ്ങളിലെ സാമ്പത്തിക സാക്ഷരതയില്ലായ്മയാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഗ്രാമത്തിലെ ജനങ്ങളെ കുറ്റപ്പെടുത്താതിരിക്കാം, വിദ്യാസമ്പന്നരായ നഗരവാസികൾ പോലും എടിഎമ്മുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധിക്കുന്നില്ലെന്നതാണ് സങ്കടകരം. എടിഎമ്മുകൾ വഴി ലഭിക്കുന്ന ഇൻഷുറൻസിനെക്കുറിച്ച് ആരും, അറിയാതെ പോവരുത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top