യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതുന്നത്. തമിഴില്‍ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യുജിഎം എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഇപ്പോളും പുരോഗമിക്കുകയാണ് , വലിയ ഒരു കാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത് , മൂന്ന് കഥാപാത്രങ്ങൾ ആയി ആണ് ടോവിനോ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ ആണ് ഇത് ,
കൃതി ഷെട്ടി ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയുന്നത് , ഐശ്വര്യ രാജേഷ് സുരഭി ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , മലയാളത്തിൽ നിന്നും നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നു , തല്ലുമാല എന്ന ചിത്രത്തിന് ശേഷം മാസ്സ് സങ്കടന രാംഗങ്ങൾ ഉള്ള ഒരു ചിത്രം കൂടി ആണ് ഇത് , അടുത്ത വർഷം തിയേറ്ററിൽ റീലീസ് ചെയ്യാൻ കഴിയും എന്നാണ് അണിയറയിൽ നിന്നും വരുന്ന റിപോർട്ടുകൾ . സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം.
