Articles

മുതല വേഷം കെട്ടി മുതലക്കൊപ്പം കിടന്നു ഒരാൾ വീഡിയോ വൈറൽ

നാം പലപ്പോഴും പല വേഷങ്ങൾ കെട്ടാറുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യൻ മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വിഡിയോ ആണ് വൈറലാകുന്നത്. കരയിൽ വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളെയും വിഡിയോയിൽ കാണാം. നരേന്ദ്ര സിംഗ് എന്നയാളാണ് 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ട്വീറ്റ് ചെയ്തത്.

മുതല നിശബ്ദനായി പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കിയാണ് കിടക്കുന്നത്. എന്നാൽ മുതലയുടെ വേഷം കെട്ടിയ മനുഷ്യൻ അതിനരികിൽ കിടന്നുകൊണ്ട് മുതലയുടെ ശരീരത്തിൽ തന്റെ കൈകൊണ്ട് തോണ്ടുന്നു. കാലുകളിലും പിടിച്ച് വലിക്കുന്നുണ്ട്. വിഡിയോ അതോടെ അവസാനിക്കുന്നു. പിന്നീട് ആ മനുഷ്യന് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.

 

വിഡിയോ കണ്ടവരെല്ലാം രോഷം പങ്കുവയ്ക്കുകയാണ്. മനുഷ്യരോടെ കളിക്കുന്നത് പോലെ അപകടകാരികളായ മൃഗങ്ങളോട് എന്തിന് കളി എന്നാണ് എല്ലാം കമന്റുകൾ വരുന്നത് എന്നാൽ ഏറ്റവും അപകടകാരിയായ ഒരു ജീവി ആണ് മുതല , എന്നാൽ നിരവധി അപകടങ്ങൾ ആണ് ,മുതലകൾ കാരണം നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത് മനുഷ്യരെ ആക്രമിക്കുന്ന കാര്യത്തിൽ മുതലകൾ ചെറുതൊന്നും അല്ല ,നിരവധി അപകടകരം ആയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്നാൽ അതിന്റെ ഇടയിലേക്ക് ആണ് ഇങ്ങനെ ഒരു വീഡിയോ വരുന്നത് ,

https://youtu.be/ID4seV2-JjI

To Top