Articles

59 കാരിയായ അമ്മയുടെ വിവാഹം നടത്തികൊടുത്ത് മകൾ

59 -ാം വയസ്സിൽ അമ്മയ്‌ക്ക് പുതുജീവിതം സമ്മാനിച്ച മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭർത്താവ് മരിച്ച് ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ അമ്മയ്‌ക്കാണ് സ്വന്തം മകൾ വരനെ കണ്ടെത്തി കൊടുത്തത്. പൊന്നിൻ ചിങ്ങത്തിൽ താലികെട്ടിന് ശേഷം മകൾ തന്നെ അമ്മയുടെ കൈപിടിച്ച് കൊടുക്കുകയും ചെയ്തു. 59 കാരിയായ രതി മേനോന്റെയും 63 കാരനായ ദിവാകരന്റെയും വിവാഹം ചിങ്ങം ഒന്നിന് തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ച് നടന്നു.കോലഴി സ്വദേശിയാണ് രതി മേനോൻ. കാർഷിക സർവ്വകലാശാലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ദിവാകരൻ. ഭാര്യ മരിച്ച് ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു. ഇരുവർക്കും രണ്ട് പെൺകുട്ടികളാണ്.

 

 

മക്കളുടെ വിവാഹം കഴിയുകയും പങ്കാളി മരിക്കുകയും ചെയ്തതോടെ ഇരുവരും ഒറ്റയ്‌ക്കായി.അമ്മ ഒറ്റയ്‌ക്കായി പോയെന്ന് മനസിലായതോടെയാണ് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത് എന്ന് രതിയുടെ മകൾ പ്രസീത പറഞ്ഞു. അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഈ ചിന്ത മനസിലേക്ക് വന്നത്. ജോലിയും കുടുബവുമെല്ലാമായതോടെ കൂടെ വന്ന് താമസിക്കാൻ സാധിക്കാതെയായി. അപ്പോഴാണ് അമ്മയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. ഭർത്താവ് വിനുവും ഇതിന് പിന്തുണ നൽകി എന്ന് പ്രസീത പറഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top