തടി കുറയ്ക്കാന്‍ ബെസ്റ്റാണ് ഈ ആഹാരങ്ങള്‍

നമ്മളിൽ പലർക്കും പ്രയാസം ഉണ്ടാക്കുന്ന ഒന്ന് ആണ് ശരീര ഭാരം അതുപോലെ തന്നെ കൊഴുപ്പ് കൊണ്ട് നമ്മൾക്ക് വരുന്ന രോഗങ്ങൾ , ശരീര ഭാരം നമ്മളെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശനം തന്നെ ആണ് , എന്നാൽ ദിവസേനെ ഉള്ള വ്യായാമം കൊണ്ട് മാത്രം ആണ് നമ്മൾക്ക് നമ്മളുടെ ശരീര ഭാരം നിയന്ത്രിക്കാൻ കഴിയുകയുള്ളു , അതുപോലെ തന്നെ ഇപ്പോളത്തെ ഭക്ഷണ രീതിയും നമ്മളെ വലിയ രീതിയിൽ രോഗ ബാധിതർ ആക്കുന്നു , എന്നാൽ പല വഴികളിലൂടെ ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും ,തടി കുറയ്ക്കാൻ പല വഴികൾ നോക്കുന്നവരുണ്ട്. തടിയുള്ളത് നല്ലതല്ലെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം കാണില്ല. ഇത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിയൊരുക്കും. തടി കുറയ്ക്കാൻ വേണ്ടി എളുപ്പം വഴികൾ തേടുന്നവരുണ്ട്. ചിലർ കഠിനമായ ഡയറ്റുകൾ എടുത്ത് അപകടത്തിൽ ചെന്നു ചാടും. എന്നാൽ ഇത്തരം ഡയറ്റുകൾ ഇല്ലാതെ അൽപം ശ്രദ്ധിച്ചാൽ തടി കുറയ്ക്കാൻ സാധിയ്ക്കുംഭക്ഷണം കഴിച്ചു തന്നെ .

 

ഇതിനായി രണ്ടു പ്രധാന പോയന്റുകളാണ്. ഇതിൽ ഒന്ന് ധാരാളം വെള്ളം കുടിയ്ക്കുക എന്നതാണ്. വെള്ളം ഏതെല്ലാം വഴികളിലൂടെയാണ് വണ്ണം കുറയ്ക്കുന്നതെന്നറിയൂ. വിശക്കുമ്പോൾ വെള്ളം കുടിച്ചാൽ വിശപ്പു കുറയും. അതായത് അമിതാഹാരം കുറയ്ക്കാൻ നല്ലൊരു വഴിയാണിത്. ഇതു പോലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപായി വെള്ളം കുടിച്ചാൽ ആഹാരത്തിന്റെ അളവ് കുറയും. ഇതു പോലെ വെളളം ആവശ്യത്തിന് കുടയി്ക്കാതിരുന്നാൽ കിഡ്‌നി പ്രവർത്തനം കുറയും. ശരീരത്തിന് ആവശ്യമില്ലാത്ത കൊഴുപ്പുൾപ്പെടെ പലതും കെട്ടിക്കിടക്കും വാട്ടർ റീടെൻഷൻ വെയ്റ്റ് കൂടും. ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കും. വാട്ടർ റിട്ടെൻഷൻ നടക്കാതിരിക്കണമെങ്കിൽ വെള്ളം കുടിയ്ക്കണം. ഇതു പോലെ ഉപ്പ് കൂടുതൽ കഴിയ്ക്കാതിരിയ്ക്കുക. ഇതു പോലെ വ്യായാമം ചെയ്യണം. ആരോഗ്യത്തിന് 45 മിനിറ്റ് വ്യായാമം ചെയ്യാം. എന്നാൽ ഇങ്ങനെ എല്ലാം ചെയ്‌താൽ നമ്മളുടെ ശരീര ഭാരം കുറയും