സമ്പത്ത് നേടിത്തരും മണി പ്ലാന്റ്

നമ്മളുടെ എല്ലാം ചെടികൾ സൗകര്യപ്രദമായ രീതിയിൽ വളർത്തുന്നവരാണ് പലരും. എന്നാൽ, വാസ്തുശാസ്ത്രപകാരം ഓരോ ചെടിക്കും ഓരോ സ്ഥാനമുണ്ട്. യഥാവിധി വളർത്തിയാൽ പുരോഗതിയും സന്തോഷവും പോസിറ്റീവ് ആയ ഊർജവും വീട്ടിലുള്ളവർക്ക് ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടിലേക്ക് ചെടികൾ വാങ്ങുന്നതിന് മുമ്പ് അവയെക്കുറിച്ചുള്ള വാസ്തുശാസ്ത്രം കൂടി അറിഞ്ഞിരിക്കാം.കാർബൺ ഡയോക്‌സൈഡിനെ ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ വിഷാംശം നീക്കം ചെയ്യാൻ ചെടികൾ സഹായിക്കുന്നു. എന്നാൽ നമ്മളുടെ എല്ലാവരുടെയും വീട്ടിൽ വളർത്തുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇൻഡോർ പ്ലാന്റായും ഉപയോഗിക്കുന്ന ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

 

എന്നാൽ നമ്മൾ വീട്ടിൽ ചെടികൾ വളർത്തുമ്പോൾ വളരെ ശ്രദ്ധയോടെയും ശരിയായ ദിശയിലേക്കും തന്നെ വളർത്തണമെന്ന് വാസ്തു നിഷ്‌കർഷിക്കുന്നുണ്ട്. തെക്ക് കിഴക്കും തെക്ക് വടക്കും ദിശകളിൽ പൂന്തോട്ടം നിർമിക്കാൻ പാടില്ലെന്നാണ് വാസ്തുവനുസരിച്ച് പറയുന്നത്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ മൂന്ന് അടിയിലധികം ഉയരത്തിൽ വളരുന്ന ചെടികൾ വളർത്തരുത്. പൂന്തോട്ടത്തിന്റെ നടുവിൽ വലിയ മരങ്ങൾ നട്ടുവളർത്താനും പാടില്ലെന്ന് വാസ്തു പറയുന്നു. പൂന്തോട്ടത്തിന്റെ മധ്യത്തിലായി ആകർഷകമായി പ്രതിമകളും ശിൽപ്പങ്ങളും വെക്കാമെന്നും നിഷ്‌കർഷിക്കുന്നു.സമ്പാദ്യം ലക്ഷ്യം വെച്ചാണല്ലോ മണിപ്ലാന്റ് പരിപാലിച്ച് വളർത്തുന്നത്. തെക്ക് കിഴക്ക് ദിശയിൽ ഈ ചെടി വളർത്തണമെന്നാണ് വാസ്തു പറയുന്നത്. കിടപ്പുമുറിയിൽ കട്ടിലിന്റെ വലതുവശത്തോ ഇടതുവശത്തോ ആയി മണി പ്ലാന്റ് വെക്കാം. ഒരു കാരണവശാലും കട്ടിലിന്റെ ചുവട്ടിൽ വെക്കരുതെന്നാണ് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക3