മലയാളത്തിൽ പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഗോഡ്ഫാദർ . ചിരഞ്ജീവി നായകനായ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നു നേരിട്ടത്. ചിത്രത്തിന്റെ കളക്ഷൻ കണക്കുകളേക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റിൽ രാംചരൺ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. റീമേക്കുകളേക്കുറിച്ചുള്ള ചർച്ചയിൽ ഇനിയും റീമേക്കുകൾ ചെയ്യുമോ എന്ന് അറിയില്ലെന്ന് പറഞ്ഞ നടൻ, ചെയ്താൽ തന്നെ ഒറിജിനൽ ഒടിടിയിൽ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
ഇതിനിടെയായിരുന്നു ഗോഡ്ഫാദറിനേക്കുറിച്ചുള്ള പരാമർശം. ‘മോഹന്‍ലാലിന്റെ ലൂസിഫറിന്റെ റീമേക്കായിരുന്നു ഗോഡ്ഫാദര്‍. ഒറിജിനല്‍ സിനിമ ഒടിടിയില്‍ ആളുകള്‍ കണ്ടിട്ടുപോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി. 145 മുതല്‍ 150 കോടി വരെ ചിത്രം നേടി,’ രാം ചരണ്‍ പറഞ്ഞു. ബോക്സ് ഓഫീസിൽ 100 കോടി തികയ്ക്കാതെ പോയ ചിത്രത്തെ സക്സസ് ആയി കാണിക്കാൻ കുടുംബം കഷ്ടപ്പെടുകയാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. എന്നാൽ ഇത് വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു , ചിത്രം വലിയ രീതിയിൽ ഒന്നും നേടിയെടുത്തിട്ടില്ല എന്നും പറയുന്നു , റീമാകെ ചെയുമ്പോൾ നല്ല ഒരു പ്രേക്ഷകരെ നഷ്ടപ്പെടും എന്നും പറഞ്ഞു നടൻ എന്നാൽ അത്തരം ചിത്രങ്ങൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നില്ല എന്നും നടൻ അഭിപ്രായപ്പെട്ടു ,