Articles

രാമചന്ദ്രൻ്റെ എതിരാളിയായ കൊമ്പൻ്റെ ദാരുണമായ മരണം

കേരളത്തിലെ നാട്ടാനകളിൽ ഉയരം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ പട്ടത്ത് ശ്രീകൃഷ്ണൻ ചരിഞ്ഞു. ആന കേരളത്തിന് വലിയ ഒരു നഷ്ടം തന്നെ ആണ് , ആനപ്രേമികൾക് വലിയ ഒരു വിഷമം തന്നെ ആയിരുന്നു ഇത്ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. മുന്നൂറ്റി പതിനാലു സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു ഈ ആനയ്ക്ക്. തൃശ്ശൂർ തൃപ്രയാറിനു സമീപം കിഴ്‌പ്പിള്ളിക്കരയിലെ അശോകന്റെ ഉടമസ്ഥതയിൽ ഉള്ള ശ്രീകൃഷ്ണൻ കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. കെട്ടും തറിയിൽ വീണതിനെ തുടർന്ന് പിൻ‌കാലിന്റെ എല്ലിന് ഒടിവു സംഭവിച്ചിരുന്നു.

 

 

പ്രമുഖരായ ഡോക്ടർമാർ മാറി മാറി ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.സ്ഥിരമായി കിടന്നു പോയാൽ ആനയ്ക്ക് മറ്റ് അസുഖങ്ങളും ശരീരത്തിൽ വ്രണങ്ങളും ഉണ്ടാകുമെന്നതിനാൽ ബെൽറ്റ് ഉപയോഗിച്ച് താങ്ങി നിർത്തുകയായിരുന്നു. ഭക്ഷണം കഴിക്കുവാനുള്ള ബുദ്ധിമുട്ടു കാരണം ആന വളരെ ക്ഷീണിതനായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top