ഗ്യാസ് ഓഫാക്കിയിട്ടു ചോറ് വെക്കുന്ന സൂത്രം ഗ്യാസും ലാഭം

Ranjith K V

നമ്മളുടെ നാട്ടിൽ ഇപ്പോൾ പാചകവാതകത്തിന് ആയിരത്തോടടുക്കുന്ന വിലയിൽ ചെറുതെങ്കിലും ആശ്വാസം കണ്ടെത്താൻ സഹായിക്കും ഈ ടിപ്പുകൾ സിലിണ്ടർ ഉപയോഗിക്കാൻ തുടങ്ങുന്ന ദിവസം കലണ്ടറിൽ എഴുതുക. തീരുമ്പോൾ എത്ര ദിവസത്തേക്കു കിട്ടി എന്നു കണക്കുകൂട്ടണം. പ്രതീക്ഷിച്ചതിനെക്കാൾ കാര്യമായ കുറവുണ്ടെങ്കിൽ കാരണം കണ്ടുപിടിക്കുകയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.ആവശ്യം അനുസരിച്ചേ പാചകം ചെയ്യാവൂ. അധികം ഉണ്ടാക്കി, ഫ്രിജിൽ വയ്ക്കുകയും അവിടെയിരുന്നു മറന്നുപോയിട്ട് േകടായി എടുത്തുകളയുന്ന അവസ്ഥയും ഒഴിവാക്കുക.ഒന്നിലധികം വസ്തുക്കൾ ഒരുമിച്ച് പാചകം ചെയ്യുന്നതിന് കുക്കറിലെ സെപ്പറേറ്റർ പ്രയോജനപ്പെടുത്താം. ഇഡ്ഡലി പാത്രത്തിലെ വെള്ളത്തിൽ പുഴുങ്ങാനുള്ള മുട്ട,

 

ഉരുളക്കിഴങ്ങ് എന്നിവ ഇട്ടാൽ ഇഡ്ഡലിക്കൊപ്പം അവയും പാകമായി കിട്ടും. വലിയ പാത്രത്തിൽ തുറന്നുവച്ചു പാകം ചെയ്യുന്നത് ഒഴിവാക്കുക. ആവശ്യത്തിനുമാത്രം വെള്ളം ഒഴിച്ച് അടച്ചുവച്ചു പാചകം നടത്തുക. ധാന്യങ്ങൾ, അരി എന്നിവ കുതിർത്തു വച്ച ശേഷം പാകം ചെയ്യുക.ഗ്യാസടുപ്പിൽ കൽച്ചട്ടികൾ, മൺപാത്രങ്ങൾ, കനം കൂടിയ പാത്രങ്ങൾ എന്നിവ ഒഴിവാക്കുക. പ്രഷർകുക്കർ പരമാവധി പ്രയോജനപ്പെടുത്തുക. കുക്കറിന്റെ വാഷറും വിസിലും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നന്നായി ഉണങ്ങിയിരിക്കുന്ന പാത്രം പാചകത്തിന് ഉപയോഗിക്കുക. എളുപ്പം ചൂടാകും. എന്നാൽ നമ്മളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഗ്യാസിന്റെ അളവ് കുറക്കാൻ ഉള്ള വഴി ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,