Articles

കോടിയേരി സഖാവിന് വേണ്ടി മോഹൻലാലും മമ്മൂട്ടിയും

ഇന്നലെയാണ് പ്രശസ്ത രാഷ്ട്രീയ നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ദീർഘ നാളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് എഴുപത് വയസ്സായിരുന്നു. മന്ത്രിയായും ജനപ്രതിനിധിയായും മികച്ച സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാള സിനിമാ ലോകവും മുന്നോട്ടു വരികയാണ്. മലയാള സിനിമയിലെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി ഇപ്പോൾ ഖത്തറിലും മോഹൻലാൽ ബ്രിട്ടനിലും ആയത് കൊണ്ട് തന്നെ അന്തിമോപചാരം അർപ്പിക്കാൻ അവർക്ക് നേരിട്ടെത്തിചേരാൻ സാധിക്കില്ല. കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ ആയിരുന്നു മോഹൻലാലും മമ്മൂട്ടിയും.

 

 

“പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ..” എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.എന്നാൽ സിനിമ മേഖലയിൽ ഉള്ളവർ എല്ലാവരും ജാനകിയമായി സ്നേഹിച്ച ഒരു നേതാവായിരുന്നു അദ്ദേഹം , അദ്ദേഹത്തിന്റെ നിര്യണത്തിൽ പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് പ്രതികരിച്ചിരിക്കുന്നത് അതിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടുന്നു , കേരളത്തിലെ ഒരു പ്രധാന നേതാവ് തന്നെ ആയിരുന്നു അദ്ദേഹം , എന്നാൽ ഈ കൈര്യം പറഞ്ഞു കൊണ്ട് തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ ആണ് നടന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top